ദീപികയുടെ സ്‌കിൽ ഇന്ത്യ പ്രൊമോ വീഡിയോ ഒഴിവാക്കി; മോദി സർക്കാർ പ്രതികാര നടപടികൾ ആരംഭിച്ചു

ദീപികയുടെ സ്‌കിൽ ഇന്ത്യ പ്രൊമോ വീഡിയോ ഒഴിവാക്കി; മോദി സർക്കാർ പ്രതികാര നടപടികൾ ആരംഭിച്ചു

ജെ എൻ യുവിൽ മുഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ക്രിമിനലുകളുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികളെ കാണുന്നതിനായും വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായും ജെ എൻ യു ക്യാമ്പസിലെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരായ പ്രതികാര നടപടികൾ നരേന്ദ്രമോദി സർക്കാർ ആരംഭിച്ചു. ആസിഡ് ആക്രമണത്തിൽ ഇരയായവരെ കുറിച്ചും സ്‌കിൽ ഇന്ത്യ പദ്ധതിയെ കുറിച്ചും ദീപിക സംസാരിക്കുന്ന പ്രൊമോഷൻ വീഡിയോ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം വേണ്ടെന്ന് വെച്ചു

ദി പ്രിന്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ദീപികയുടെ പുതിയ ചിത്രമായ ചപാക് ആസിക് ആക്രമണത്തിന് ഇരയായവരുടെ ജീവിതമാണ് ചർച്ച ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ദീപിക സ്‌കിൽ ഇന്ത്യ പദ്ധതിയുടെ പ്രൊമോ വീഡിയോ ചെയ്തത്. എന്നാൽ ജെ എൻ യു വിദ്യാർഥികളെ പിന്തുണച്ച ദീപികക്കെതിരെ വിറളി പൂണ്ട സംഘ്പരിവാർ രംഗത്തുവന്നതോടെ കേന്ദ്രസർക്കാർ തീരുമാനം മാറ്റുകയായിരുന്നു

ഇന്നാണ് വീഡിയോ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വീഡിയോ പരിശോധിക്കുകയാണെന്നും പുറത്തിറക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നുമാണ് നൈപ്യുണ വികസന മന്ത്രാലയം അധികൃതർ ഇപ്പോൾ പ്രതികരിക്കുന്നത്

 

Share this story