ജെ എൻ യു ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ ഡൽഹി പോലീസിന്റെ ഒളിച്ചുകളി

ജെ എൻ യു ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ ഡൽഹി പോലീസിന്റെ ഒളിച്ചുകളി

ജെ എൻ യു ക്യാമ്പസിൽ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവം നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ ഡൽഹി പോലീസിന്റെ ഒളിച്ചുകളി. അക്രമികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പറയുന്നുണ്ടെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ ഡൽഹി പോലീസ് തയ്യാറായിട്ടില്ല

ക്യാമ്പസിനുള്ളിൽ മുഖംമൂടി ധരിച്ചെത്തിയ വനിത അടക്കമുള്ള ക്രിമിനലുകളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായാണ് പോലീസ് അവകാശപ്പെടുന്നത്. ആരെയൊക്കെ ആക്രമിക്കണമെന്ന കാര്യം ഇവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. എന്നാൽ ഇവർ ആരാണെന്നത് സംബന്ധിച്ചോ ഏത് സംഘടനയിൽപ്പെട്ടവരാണെന്നോയുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

തനിക്കെതിരെ നടന്ന വധശ്രമമാണെന്ന് കാണിച്ച് യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷ് നൽകിയ പരാതിയിൽ കേസെടുക്കാനും ഡൽഹി പോലീസ് തയ്യാറായിട്ടില്ല. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നും ഇരുമ്പ് ദണ്ഡ് കൊണ്ടാണ് തലക്കടിച്ചതെന്നും ഐഷിയുടെ പരാതിയിൽ പറയുന്നുണ്ട്.

 

Share this story