ഭീരുക്കളുടെ മുഖംമൂടി ആക്രമണത്തിലും പതറാത്ത ജെ എൻ യു: മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് ഇന്ന് ആയിരങ്ങളുടെ മാർച്ച്

ഭീരുക്കളുടെ മുഖംമൂടി ആക്രമണത്തിലും പതറാത്ത ജെ എൻ യു: മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് ഇന്ന് ആയിരങ്ങളുടെ മാർച്ച്

ആയിരങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭത്തിനൊരുങ്ങി ജെ എൻ യു വിദ്യാർഥികൾ. വൈസ് ചാൻസലറെ മാറ്റുക, ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് വിദ്യാർഥികൾ ഇന്ന് പൗരമാർച്ച് നടത്തും.

ജാമിയ മിലിയ സർവകലാശാലയിലെയും ഡൽഹി യൂനിവേഴ്‌സിറ്റിയിലെയും വിദ്യാർഥികൾ മാർച്ചിൽ അണിനിരക്കും. ജെ എൻ യു അധ്യാപക സംഘടനയും പിന്തുണ നൽകിയിട്ടുണ്ട്. കനയ്യകുമാർ അടക്കമുള്ളവർ മാർച്ചിൽ പങ്കെടുക്കും.

അതേസമയം, ജെ എൻ യു ക്യാമ്പസിൽ മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവം നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ ഡൽഹി പോലീസിന്റെ ഒളിച്ചുകളി തുടരുകയാണ്. അക്രമികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പറയുന്നുണ്ടെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ ഡൽഹി പോലീസ് തയ്യാറായിട്ടില്ല

ക്യാമ്പസിനുള്ളിൽ മുഖംമൂടി ധരിച്ചെത്തിയ വനിത അടക്കമുള്ള ക്രിമിനലുകളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായാണ് പോലീസ് അവകാശപ്പെടുന്നത്. ആരെയൊക്കെ ആക്രമിക്കണമെന്ന കാര്യം ഇവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. എന്നാൽ ഇവർ ആരാണെന്നത് സംബന്ധിച്ചോ ഏത് സംഘടനയിൽപ്പെട്ടവരാണെന്നോയുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

Share this story