ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാൻ തയ്യാറെന്ന് മന്ത്രി നവാബ് മാലിക്; അമിത് ഷായ്ക്ക പുതിയ കുരുക്ക്

ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാൻ തയ്യാറെന്ന് മന്ത്രി നവാബ് മാലിക്; അമിത് ഷായ്ക്ക പുതിയ കുരുക്ക്

സിബിഐ കോടതി ജഡ്ജിയായിരുന്ന ലോയയുടെ മരണം പുനരന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. ഇദ്ദേഹത്തിന്റെ ദുരൂഹമരണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു

മുംബൈയിൽ നടന്ന എൻ സി പി യോഗത്തിന് ശേഷം മന്ത്രി നവാബ് മാലിക്കാണ് ജസ്റ്റിസ് ലോയ മരണക്കേസ് വീണ്ടും അന്വേഷിക്കുമെന്ന് അറിയിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരെങ്കിലും പരാതി നൽകിയാൽ കേസ് പുനരന്വേഷിക്കുമെന്നും കാരണം കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് പറഞ്ഞു

മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസിൽ പുനരന്വേഷണത്തിന് സർക്കാർ തയ്യാറാകുമോയെന്ന ചോദ്യമുയർന്നിരുന്നു. ആവശ്യമുയർന്നാൽ അന്വേഷിക്കുമെന്നായിരുന്നു ശരദ് പവാർ അന്നു തന്നെ പറഞ്ഞിരുന്നത്.

കേസ് പരിഗണനയിലിരിക്കെ 2014 ഡിസംബർ 1നാണ് ജസ്റ്റിസ് ലോയ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത്. 2017ൽ ദ കാരവനാണ് ലോയയുടെ മരണത്തിൽ ദുരൂഹതകൾ റിപ്പോർട്ട് ചെയ്തത്. മരണം സംശയാസ്പദമാണെന്നും കേസിൽ അനുകൂല വിധി വരാൻ ലോയയുടെ മേൽ സമ്മർദമുണ്ടായിരുന്നതായും കുടുംബം ആരോപിച്ചിരുന്നു.

Share this story