നടികൾ ഡാൻസ് കളിച്ചാൽ മതി: ദീപിക പദുക്കോണിനെതിരെ ബിജെപി നേതാവ് ഗോപാൽ ഭാർഗവ

നടികൾ ഡാൻസ് കളിച്ചാൽ മതി: ദീപിക പദുക്കോണിനെതിരെ ബിജെപി നേതാവ് ഗോപാൽ ഭാർഗവ

മുഖംമൂടി ക്രിമിനലുകളുടെ ആക്രമണത്തിൽ പരുക്കേറ്റ ജെ എൻ യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്യാമ്പസിലെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരായ വിറളി പൂണ്ടൽ തുടർന്ന് സംഘ്പരിവാർ നേതാക്കൾ. നടികൾ മുംബൈയിൽ വെറുതെ ഡാൻസ് കളിച്ചാൽ മതിയെന്നും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ബിജെപി നേതാവ് ഗോപാൽ ഭാർഗവ പറഞ്ഞു

നടികൾ ഡാൻസ് കളിച്ചാൽ മതി. എന്തിനാണ് ജെ എൻ യുവിൽ പോകുന്നത്. ഇവരെ പോലെ കുറേപ്പേരുണ്ട്. അവർക്ക് രാഷ്ട്രീയമാണ് വേണ്ടതെങ്കിൽ രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കട്ടെയെന്നും ഗോപാൽ ഭാർഗവ പറഞ്ഞു.

ദീപിക പദുക്കോണിനെതിരെ മറ്റൊരു ബിജെപി നേതാവായ ഗജേന്ദ്ര ചൗഹാനും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെ എൻ യുവിൽ പോയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ചൗഹാന്റെ വാക്കുകൾ

Share this story