ഗൗരി ലങ്കേഷിന്റെ കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ; അറസ്റ്റിലായത് ഹിന്ദു തീവ്രവാദ സംഘടനാ നേതാവ്

ഗൗരി ലങ്കേഷിന്റെ കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ; അറസ്റ്റിലായത് ഹിന്ദു തീവ്രവാദ സംഘടനാ നേതാവ്

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ജാർഖണ്ഡ് ധൻബാദിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. മുരളി എന്നറിയപ്പെടുന്ന 44കാരനായ റിഷികേശ് ദിയോദികറാണ് പിടിയിലായത്.

ഹിന്ദു തീവ്രവാദ സംഘടനയായ സനാതൻ സൻസ്ഥയുടെയും ഹിന്ദു ജനജാഗ്രതി സമിതിയുടെയും സജീവ പ്രവർത്തകനാണ് ഇയാൾ. കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയവരിൽ പ്രമുഖനാണ് മുരളിയെന്ന് പോലീസ് പറയുന്നു. കൊലയാളികൾക്ക് പരിശീലനവും തോക്കുകളും അടക്കം നൽകിയത് മുരളിയാണ്

ഹിന്ദുവിരുദ്ധരെന്ന് കരുതുന്ന വ്യക്തികളെ വധിക്കാനായി വീരേന്ദ്ര തവാഡെയെന്ന തീവ്രവാദി സ്ഥാപിച്ച സംഘടനയിലെ പ്രധാനിയാണ് മുരളിയെന്ന് അന്വേഷണ സംഘം പറയുന്നു. ഈ സംഘം തന്നെയാണ് 2013ൽ നരേന്ദ്ര ഘബോൽക്കറിന്റെയും ഗോവിന്ദ് പൻസാരെയുടെയും 2015ൽ എംഎം കൽബർഗിയുടെയും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.

 

Share this story