കാശ്മീരിലെ നിയന്ത്രണങ്ങൾ പുന: പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്; കേന്ദ്രത്തിന് കനത്ത തിരിച്ചടി

കാശ്മീരിലെ നിയന്ത്രണങ്ങൾ പുന: പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്; കേന്ദ്രത്തിന് കനത്ത തിരിച്ചടി

ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പുന:പരിശോധിക്കാനാണ് നിർദേശം.

ജസ്റ്റിസുമാരായ എൻ വി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരടങ്ങില ബഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റർനെറ്റ് വിച്ഛേദിക്കാം. എന്നാൽ അനിശ്ചിതകാലത്തേക്ക് ഇന്റർനെറ്റ് സസ്‌പെൻഷൻ ടെലികോം നിയമങ്ങളുടെ ലംഘനമാണ്. ഇത് അനുവദിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു

ആവർത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുർവിനിയോഗമാണ്. എല്ലാ ഉത്തരവുകളും നിയന്ത്രണങ്ങളും സർക്കാരുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ആനുപാതികത തത്വങ്ങൾ പാലിച്ചുവേണം നിയന്ത്രാതീതമായ നടപടികൾ സ്വീകരിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഉത്തരവുകൾക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. കാശ്മീരിൽ ഒരുപാട് അക്രമങ്ങൾ കാണുന്നുണ്ട്. മനുഷ്യാവകാശവും സ്വാതന്ത്ര്യവും സുരക്ഷയുമായി സന്തുലിതമാക്കാൻ ഇടപെടുമെന്നും കോടതി വ്യക്തമാക്കി

 

Share this story