ജെ എൻ യു ആക്രമണം: വാട്‌സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം നൽകിയ 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ്

ജെ എൻ യു ആക്രമണം: വാട്‌സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം നൽകിയ 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ്

ജെ എൻ യു ക്യാമ്പസിൽ നടന്ന ആക്രമണങ്ങൾക്ക് ആഹ്വാനം നൽകിയ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ 37 പേരെ തിരിച്ചറിഞ്ഞാതയി ഡൽഹി പോലീസ്. ആക്രമണം നടന്ന് ദിവസം ആറ് കഴിഞ്ഞപ്പോഴാണ് ഡൽഹി പോലീസ് വലിയ കാര്യമെന്ന നിലയിൽ ഇത് അവതരിപ്പിക്കുന്നത്.

യൂനൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശങ്ങൾക്ക് പിന്നാലെയാണ് ജെ എൻ യുവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണം നടന്നത്. ഗ്രൂപ്പിൽ അംഗങ്ങളായ അറുപത് പേരിൽ 37 പേരെയാണ് തിരിച്ചറിഞ്ഞത്.

തിരിച്ചറിഞ്ഞവരിൽ പത്ത് പേർ ക്യാമ്പസിന് പുറത്തു നിന്നുള്ളവരാണ്. ഒരാൾ ജെ എൻ യു എബിവിപി യൂനിറ്റ് സെക്രട്ടറി മനീഷ് ജൻഗീതാണ്. അതേസമയം താനീ വാട്‌സാപ്പ് ഗ്രൂപ്പിൽ എങ്ങനെ അംഗമായെന്നതിനെ കുറിച്ച് അറിയില്ലെന്നും പൊട്ടിയ ഫോൺ നന്നാക്കാൻ നൽകിയ ശേഷമാണ് ഗ്രൂപ്പിൽ ഉൾപ്പെട്ട കാര്യമറിഞ്ഞതെന്നും ഇയാൾ പറയുന്നു.

ആക്രമണത്തിൽ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥി നേതാക്കൾക്ക് പരുക്കേറ്റിരുന്നു. എന്നാൽ ഐഷി അടക്കമുള്ളവർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് ഡൽഹി പോലീസിന്റെ വിചിത്ര വാദം

 

Share this story