ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് പ്ലാന്റിൽ വൻ സ്‌ഫോടനം; 5 പേർ കൊല്ലപ്പെട്ടു

ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് പ്ലാന്റിൽ വൻ സ്‌ഫോടനം; 5 പേർ കൊല്ലപ്പെട്ടു

ഗുജറാത്തിലെ മെഡിക്കൽ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വഡോദരയിലെ എഎംഎസ് ഓക്‌സിജൻ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 11 മണിക്കായിരുന്നു അപകടം

വാതക പൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീയണക്കാനുള്ള സംവിധാനങ്ങൾ ഫാക്ടറിയിലുണ്ടായിരുന്നില്ലെന്നും രക്ഷപ്പെട്ടവർ പറയുന്നു. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്

Share this story