മോദി ആദ്യം അച്ഛന്റെ ജനന സർട്ടിഫിക്കറ്റ് നാട്ടുകാരെ കാണിക്കട്ടെ, എന്നിട്ട് ജനങ്ങളുടെ കാര്യം നോക്കാമെന്ന് അനുരാഗ് കശ്യപ്

Share with your friends

പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. നരേന്ദ്രമോദി സ്വന്തം ജനന സർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ അച്ഛന്റെ അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളുടെയും ജനന സർട്ടിഫിക്കറ്റും പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിക്കട്ടെ. അതിന് ശേഷം മാത്രമേ പൗരൻമാരുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയാൻ അവകാശമുള്ളുവെന്ന് അനുരാഗ് കാശ്യപ് ട്വീറ്റ് ചെയ്തു

മോദി സാക്ഷരനാണോയെന്ന് ആദ്യം തെളിയിക്കണം. പൊളിറ്റിക്കൽ സയൻസിലെ അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നിട്ട് നമുക്ക് സംസാരിക്കാമെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ഒരു ചോദ്യം പോലും നേരിടാനാകാത്ത സർക്കാറാണിത്. ഒരു വീക്ഷണമോ പദ്ധതികളോ സർക്കാരിനില്ല. അപമാനിക്കാൻ മാത്രമേ അവർക്കറിയു. നോട്ടുനിരോധനത്തിന് തുല്യമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!