കേരളം മാതൃകയാകുന്നു: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

കേരളം മാതൃകയാകുന്നു: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും

കേരളത്തെ മാതൃകയാക്കി പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പൗരത്വ ഭേദഗതി പിൻവലിക്കുക, എൻ പി ആർ പുതുക്കൽ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രമേയം പാസാക്കുക. വിദ്യാർഥി സമരങ്ങൾക്കെതിരായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നയത്തിനെതിരെ വർക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കി.

കാശ്മീരിലെ മനുഷ്യാവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ കെ ആന്റണി, പി ചിദംബരം, ആനന്ദ് ശർമ, പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, കെ സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധി യോഗത്തിനെത്തിയില്ല

എന്നാൽ പ്രമേയം പാസാക്കാനുള്ള കോൺഗ്രസ് നീക്കത്തെ വിമർശിച്ച് ബിജെപി രംഗത്തുവന്നു. നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാരിനെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി പറഞ്ഞു.

Share this story