ഒമാൻ സുൽത്താൻ ഖാബൂസിന്റെ വിയോഗത്തിൽ ഇന്ത്യയിൽ തിങ്കളാഴ്ച ദു:ഖാചാരണം പ്രഖ്യാപിച്ചു

ഒമാൻ സുൽത്താൻ ഖാബൂസിന്റെ വിയോഗത്തിൽ ഇന്ത്യയിൽ തിങ്കളാഴ്ച ദു:ഖാചാരണം പ്രഖ്യാപിച്ചു

ഒമാൻ സുൽത്താനായിരുന്ന ഖാബുസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്രസർക്കാർ തിങ്കളാഴ്ച ഇന്ത്യയിൽ ദു:ഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിശിഷ്ട വ്യക്തിയോടുള്ള ആദര സൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദു:ഖാചരണം ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു

വെള്ളിയാഴ്ച വൈകൂന്നേരാണ് സുൽത്താൻ ഖാബൂസ് അന്തരിച്ചത്. ദു:ഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. സമാധാനത്തിന്റെ സന്ദേശവാഹകനെന്നാണ് സുൽത്താനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

Share this story