ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു. പോലീസിന്റെ ക്രൂര മർദനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് പ്രഥമ ശുശ്രൂഷ നൽകിയ ഡോക്ടറായിരുന്നു പ്രശാന്ത് ഉപാധ്യായ. പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്.

ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ പ്രശാന്ത് ഉപാധ്യായയെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തിരിച്ചെത്തിയ പ്രശാന്ത് ഫത്തേപൂർ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു

തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉന്നാവ് ബലാത്സംഗ കേസിൽ മുഖ്യപ്രതിയായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത് കഴിഞ്ഞ മാസമാണ്. സെൻഗാറിന്റെ സഹോദരൻ അതുൽ പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ടും ജയിലിലാണ്.

 

Share this story