ദേവേന്ദ്ര സിംഗിന്റെ അറസ്റ്റ്: ഗൂഢാലോചനയെന്ന് കോൺഗ്രസ്, പുൽവാമ ആക്രമണത്തിന് പിന്നിൽ ആരെന്ന ചോദ്യമുയരുന്നതായും കോൺഗ്രസ്

ദേവേന്ദ്ര സിംഗിന്റെ അറസ്റ്റ്: ഗൂഢാലോചനയെന്ന് കോൺഗ്രസ്, പുൽവാമ ആക്രമണത്തിന് പിന്നിൽ ആരെന്ന ചോദ്യമുയരുന്നതായും കോൺഗ്രസ്

കാശ്മീരിൽ ഡി എസ് പിയായ ദേവേന്ദ്ര സിംഗ് മൂന്ന് ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ പിടിയിലായ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് കോൺഗ്രസ്. കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ യഥാർഥത്തിൽ ആരായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നതെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു

ഉന്നത പോലീസുദ്യോഗസ്ഥന്റെ അറസ്റ്റിൽ വിശദമായ അന്വേഷണം നടത്താൻ പ്രധാനമന്ത്രി തയ്യാറാകണം. ഭീകരരെ വാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ ആൾ മാത്രമല്ല ദേവേന്ദ്ര സിംഗ്. കാശ്മീരിലെ പല സംഭവങ്ങൾക്ക് പിന്നിലും ഇയാളുടെ പങ്കിനെക്കുറിച്ചും അതിൽ ഭരണകൂടത്തിന്റെ പങ്കിനെ കുറിച്ചും കോൺഗ്രസ് സംശയമുന്നയിക്കുന്നു

ആര് പറഞ്ഞിട്ടാണ് ദേവേന്ദ്ര സിംഗ് ഭീകരരെ ഡൽഹിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതെന്ന കാര്യം വ്യക്തമാക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ ദേവേന്ദ്ര സിംഗ് പ്രവർത്തിച്‌തെന്ന് കണ്ടെത്തണം. ഇയാളുടെ പിന്നിൽ അധികാരത്തിലുള്ള ആരെങ്കിലുമുണ്ടോയെന്ന് കണ്ടെത്തണമെന്നും സുർജേവാല ആവശ്യപ്പെട്ടു

 

Share this story