യോഗം നടക്കുകയാണ്, വേണമെങ്കിൽ വേറെ വഴി പോയ്‌ക്കോ; രോഗിയുമായി എത്തിയ ആംബുലൻസ് തടഞ്ഞ് ബിജെപി നേതാവ്

യോഗം നടക്കുകയാണ്, വേണമെങ്കിൽ വേറെ വഴി പോയ്‌ക്കോ; രോഗിയുമായി എത്തിയ ആംബുലൻസ് തടഞ്ഞ് ബിജെപി നേതാവ്

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയ ആംബുലൻസ് തടഞ്ഞ് ബിജെപി നേതാവ്. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷാണ് മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഈ മാസം എട്ടിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

ബംഗാളിലെ നദിയ ജില്ലയിൽ ബിജെപി നടത്തിയ റാലിക്കിടെയാണ് ആംബുലൻസ് എത്തിയത്. എന്നാൽ ഇവിടെ യോഗം നടക്കുകയാണെന്നും വേറെ വഴി പോകാനുമാണ് ദിലീപ് ഘോഷ് നിർദേശിക്കുന്നത്. ബിജെപി പ്രവർത്തകരാകട്ടെ ആംബുലൻസിനെ കടത്തി വിടാനും തയ്യാറായില്ല

സംഭവം വിവാദമായതിന് പിന്നാലെ യോഗം അലങ്കോലമാക്കാൻ തൃണമൂൽ കോൺഗ്രസ് ആംബുലൻസ് അയച്ചതാണെന്ന് ദിലീപ് ഘോഷ് ന്യായീകരിക്കുന്നു. ഇത്തരമൊരു സമ്മേളനം നടക്കുമ്പോൾ സൈറൺ മുഴക്കി പിന്നെ ആംബുലൻസ് വരേണ്ട കാര്യമെന്താണെന്നും ഇയാൾ ചോദിക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നരെ വെടിവെച്ചു കൊല്ലണമെന്ന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കൂടിയാണ് ഇയാൾ

Share this story