കളിയിക്കാവിളയിൽ എ എസ് ഐയുടെ കൊലപാതകം: മുഖ്യപ്രതികൾ ഉഡുപ്പിയിൽ നിന്നും പിടിയിൽ

കളിയിക്കാവിളയിൽ എ എസ് ഐയുടെ കൊലപാതകം: മുഖ്യപ്രതികൾ ഉഡുപ്പിയിൽ നിന്നും പിടിയിൽ

കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികൾ പിടിയിൽ. കർണാടക ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബംഗളൂരു ക്രൈംബ്രാഞ്ചും ചേർന്ന് തൗഫീഖ്, അബ്ദുൽ ഷമീം എന്നിവരെ പിടികൂടിയത്.

്പ്രതികൾക്ക് തോക്ക് എത്തിച്ച ഇജാസ് പാഷയെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ഉഡുപ്പിയിൽ നിന്നും പിടികൂടിയത്. നിരോധിത സംഘടനയായ അൽ ഉമ്മയുടെ തമിഴ്‌നാട് വിഭാഗമായ നാഷണൽ ലീഗ് എന്ന സംഘടനയിൽ അംഗങ്ങളാണ് ഇരുവരും

ഇജാസ് പാഷ, അനീസ് അഹമ്മദ്, ഇമ്രാൻ ഖാൻ, സലീം ഖാൻ എന്നിവരെ ഇന്നലെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയും മുഖ്യപ്രതികൾ എവിടെയെന്ന വിവരം ലഭിക്കുകയുമായിരുന്നു.

വെടിവെപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ പ്രതികൾ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെത്തിയതായി വ്യക്തമായിരുന്നു. 7,8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു

 

Share this story