നിർഭയ കേസ്: പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

നിർഭയ കേസ്: പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് ദയാഹർജി തള്ളിയത്

ദയാഹർജി തള്ളിയാൽ വധശിക്ഷ നടപ്പാക്കും. ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളെ തൂക്കിലേറ്റണമെന്നാണ് കോടതിയുടെ മരണവാറണ്ടുള്ളത്. ഇതിന് മുന്നോടിയായാണ് പ്രതികൾ ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ അധിക സമയമെടുക്കാതെ തന്നെ ഹർജി തള്ളുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു

ജനുവരി ഒമ്പതിന് വിനയ് ശർമയാണ് തിരുത്തൽ ഹർജി ഫയൽ ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞ് മുകേഷ് സിംഗും തിരുത്തൽ ഹർജി ഫയൽ ചെയ്തു. രാഷ്ട്രപതി പ്രതികളുടെ ദയഹർജി തള്ളാനാണ് സാധ്യത കൂടുതലും.

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തീഹാർ ജയിലിൽ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. പ്രതികളുടെ തൂക്കത്തിനനുസരിച്ച് ചാക്കുകളിൽ മണ്ണ് നിറച്ചാണ് ഡമ്മി പരീക്ഷണം നടത്തിയത്.

Share this story