കാശ്മീരിന്റെ പ്രത്യേകാധികാരം നീക്കിയത് ചരിത്ര മുന്നേറ്റമെന്ന് കരസേനാ മേധാവി

കാശ്മീരിന്റെ പ്രത്യേകാധികാരം നീക്കിയത് ചരിത്ര മുന്നേറ്റമെന്ന് കരസേനാ മേധാവി

ജമ്മു കാശ്മീരിന്റെ പ്രത്യേക പരിഗണന നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര മുന്നേറ്റമെന്ന് കരസേന മേധാവി എംഎം നരവണെ. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മു കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടിയാണ്.

ഈ നടപടി പടിഞ്ഞാറൻ അയൽ രാജ്യങ്ങളെയും അവരുടെ പ്രതിനിധികളുടെ ആസൂത്രണങ്ങളെയും പ്രതികൂലമായാണ് ബാധിച്ചത്. കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ സഹായകമായെന്നും നരവണെ പറഞ്ഞു

ജമ്മു കാശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സാധാരണ ജീവിതം ഉറപ്പാക്കും. സായുധ സേനകൾ ഒരിക്കലും തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ല. തീവ്രവാദത്തെ നേരിടാൻ പല വഴികളും സൈന്യത്തിന്റെ പക്കലുണ്ട്. അതൊന്നും ഉപയോഗിക്കാൻ മടിക്കില്ലെന്നും നരവണെ പറഞ്ഞു

ഡൽഹിയിൽ നടന്ന സൈനിക പരേഡിൽ സംസാരിക്കുകയായിരുന്നു കരസേനാ മേധാവി. 72ാമത് കരസേനാ ദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് നടന്നത്.

Share this story