പൗരത്വ നിയമത്തെ മലേഷ്യൻ പ്രധാനമന്ത്രി വിമർശിച്ചതിന് പിന്നാലെ മലേഷ്യൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി

പൗരത്വ നിയമത്തെ മലേഷ്യൻ പ്രധാനമന്ത്രി വിമർശിച്ചതിന് പിന്നാലെ മലേഷ്യൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി

മലേഷ്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യൻ പ്രധാനമന്ത്രി സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികാര നടപടി.

മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ് പൗരത്വ നിയമത്തെ വിമർശിച്ചിരുന്നു. നേരത്തെ ഇന്ത്യ പാംഓയിൽ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയത്

കഴിഞ്ഞ 70 വർഷമായി ഇന്ത്യയിലെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലീങ്ങൾക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നതിൽ വിഷമമുണ്ടെന്നായിരുന്നു മഹാദിറിന്റെ പ്രതികരണം.

മലേഷ്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് തൊട്ടുപിന്നാലെ പാംഓയിൽ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി. പാംഓയിൽ ഇറക്കുമതി നിയന്ത്രണത്തിൽ ആശങ്കയുണ്ടെങ്കിലും തെറ്റ് കണ്ടാൽ പ്രതികരിക്കാതിരിക്കാനാകില്ലെന്ന് മഹാദിർ തിരിച്ചടിച്ചു. പിന്നാലെയാണ് ഇലക്ട്രോണിക്‌സ് മേഖലയിലെ നിയന്ത്രണം. ഖനി മേഖലയിലും വിലക്കേർപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Share this story