നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകും; പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് പോലീസും സർക്കാരും

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകും; പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് പോലീസും സർക്കാരും

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി മുകേഷ് കുമാർ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരികകുന്നതിനാൽ ഇതിന്റെ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സർക്കാരും പോലീസും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു

മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിംഗിന്റെ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യമറിയിച്ചത്. വധി വന്ന് രണ്ടര വർഷമായിട്ടും തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ വൈകിയത് എന്താണെന്ന് കോടതി ആരാഞ്ഞു. പ്രതികൾ പലതവണകളായി ഹർജികൾ സമർപ്പിക്കുന്നത് നിയമത്തിന്റെ നടപടിക്രമത്തെ പരാജയപ്പെടുത്താനാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയിൽ വാദിച്ചു

ഇന്നലെയാണ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ എന്നിവരുടെ തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളിയത്. ഇതിന് പിന്നാലെ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകുകയായിരുന്നു.

ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളെ തൂക്കിക്കൊല്ലണമെന്നാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. ഇനി ഇതിന്റെ നടപടിക്രമങ്ങൾ വൈകുമെന്നാണ് അറിയുന്നത്.

 

Share this story