പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ആവർത്തിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ

പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ആവർത്തിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ആവർത്തിച്ച് ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. ഉത്തർപ്രദേശിൽ പ്രക്ഷോഭത്തിനിടെ പ്രതിഷേധിച്ചവരെ പട്ടിയെ പോലെ വെടിവെച്ചു കൊന്നുവെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പ്രസ്താവന ആവർത്തിക്കുന്നത്.

ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ ദേശവിരുദ്ധവരെയും പൊതുമുതൽ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെക്കുകയും ജയിലിൽ ഇടുകയും ചെയ്യും. പട്ടിയെ പോലെ വെടിവെച്ചു കൊന്നുവെന്ന പരാമർശം തിരുത്തുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ പറഞ്ഞതെല്ലാം ആലോചിച്ച് പറഞ്ഞതാണെന്നായിരുന്നു ഇയാളുടെ മറുപടി

ഇടതുപക്ഷവും തൃണമൂലൂം അവരുടെ ഭരണകാലത്ത് നിരവധി പേരെ വെടിവെച്ചു കൊന്നിട്ടുണ്ട്. നക്‌സൽ കാലഘട്ടത്തിൽ സിദ്ധാർഥ് ശങ്കർ നിരവധി പേരെ വെടിവെച്ചു കൊന്നിട്ടുണ്ട്. അന്ന് സിദ്ധാർഥ് ശങ്കറിന് വേണ്ടി കയ്യടിച്ചവരാണ് ഇന്ന് അഹിംസയെ കുറിച്ച് സംസാരിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു

Share this story