മുംബൈ-ഭുവനേശ്വർ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളം തെറ്റി; 20 പേർക്ക് പരുക്ക്

മുംബൈ-ഭുവനേശ്വർ ലോക്മാന്യതിലക് എക്‌സ്പ്രസ് പാളം തെറ്റി; 20 പേർക്ക് പരുക്ക്

മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് ഒഡീഷയിൽ വെച്ച് പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്റെ ഗാർഡ് വാനിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഇരുപത് പേർക്ക് പരുക്കേറ്റു

പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒഡീഷയിലെ കട്ടക്ക് നർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share this story