നിർഭയ കേസ് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കുന്നതിന് സ്റ്റേ; പുതിയ തീയതി തേടി തീഹാർ ജയിൽ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കുന്നതിന് സ്റ്റേ; പുതിയ തീയതി തേടി തീഹാർ ജയിൽ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാൾ ദയാഹർജി നൽകിയതിനെ തുടർന്നാണിത്. ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി. ദയാഹർജി നിലനിൽക്കുന്നതിനാൽ മരണവാറണ്ടിന് സ്റ്റേ നൽകുകയാണെന്ന് കോടതി പറഞ്ഞു

ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചു കൊണ്ട് തീഹാർ ജയിൽ അധികൃതർ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. അതിനിടെ പ്രതികളെ തൂക്കിക്കൊല്ലുന്നതിനായി പുതിയ തീയതി ഡൽഹി സർക്കാരിനോട് തീഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടു.

പ്രതികളിലൊരാളായ മുകേഷ് സിംഗാണ് രാഷ്ട്രപതിക്ക് മുന്നിൽ ദയാഹർജി സമർപ്പിച്ചത്. നേരത്തെ മുകേഷ് സിംഗും മറ്റൊരു പ്രതിയുമായ വിനയ് ശർമയും വധശിക്ഷക്കെതിരെ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചത്.

Share this story