സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു; മധ്യപ്രദേശിൽ പ്രിൻസിപ്പളെ സസ്‌പെൻഡ് ചെയ്തു

സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു; മധ്യപ്രദേശിൽ പ്രിൻസിപ്പളെ സസ്‌പെൻഡ് ചെയ്തു

ഹിന്ദുത്വവാദി വി ഡി സവർക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്യാൻ അനുവദിച്ച സ്‌കൂൾ പ്രിൻസിപ്പളിനെ സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ആർ എൻ കെരാവത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്.

രത്‌ലം സർക്കാർ ഹൈസ്‌കൂളിലെ പ്രിൻസിപ്പാളാണ് കെരാവത്. വീർ സവർക്കർ ജനഹിതാർഥ സമിതിയെന്ന സംഘടനയാണ് സ്‌കൂളിൽ നോട്ടുബുക്കുകൾ വിതരണം ചെയ്തത്. ഒമ്പത്, പത്ത് ക്ലാസുകളിലായി അഞ്ഞൂറോളം നോട്ടുബുക്കുകൾ പ്രിൻസിപ്പളിന്റെ അനുമതിയോടെ ഇവർ വിതരണം ചെയ്യുകയായിരുന്നു

കഴിഞ്ഞ നവംബർ 4ന് നടന്ന സംഭവം ഈ സംഘടന ഫേസ്ബുക്ക് വഴി അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കോൺഗ്രസ് പിന്നാലെ ജില്ലാ കലക്ടർക്ക് പരാതി നൽകി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തുകയും പ്രിൻസിപ്പാളിനെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ സ്വകാര്യ സംഘടനയുടെ ബുക്കുകൾ വിതരണം ചെയ്തതിനാണ് നടപടി. എന്നാൽ ബുക്കുകളിൽ സവർക്കറുടെ ചിത്രം ഉണ്ടായിരുന്നത് താൻ ശ്രദ്ധിച്ചില്ലെന്നാണ് കെരാവത് പറയുന്നത്

 

Share this story