പരോളിനിറങ്ങിയ മുംബൈ സ്‌ഫോടനക്കേസ് പ്രതിയെ കാണാതായി

പരോളിനിറങ്ങിയ മുംബൈ സ്‌ഫോടനക്കേസ് പ്രതിയെ കാണാതായി

പരോളിനിറങ്ങിയ മുംബൈ സ്‌ഫോടന കേസ് പ്രതിയെ കാണാതായി. 1993 മുംബൈ സ്‌ഫോടനക്കേസ് പ്രതി ജലീസ് അൻസാരിയെയാണ് കാണാതായത്. 21 ദിവസത്തെ പരോൾ കഴിഞ്ഞ് ജലീസ് തിരിച്ചെത്താത്തിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജലീസ് അജ്മീർ സെൻട്രൽ ജയിലിലാണ് കഴിഞ്ഞിരുന്നത്. പരോളിലുള്ള ദിവസം മുംബൈ അഗ്രിപാടയിലെ പോലീസ് സ്‌റ്റേഷനിൽ എല്ലാ ദിവസവും ഹാജരാകണമായിരുന്നു. കഴിഞ്ഞ 20 ദിവസവും ഹാജരായ ജലീസ് വ്യാഴാഴ്ച സ്‌റ്റേഷനിൽ എത്തിയിരുന്നില്ല

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പിതാവിനെ കാണുന്നില്ലെന്ന പരാതിയുമായി മകൻ ജയ്ദ് അൻസാരി സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസുദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്.

Share this story