നിർഭയ കേസ്: പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റണമെന്ന് പുതിയ മരണവാറണ്ട്; മൂന്നാം പ്രതി പവൻ ഗുപ്തയും സുപ്രീം കോടതിയെ സമീപിച്ചു

നിർഭയ കേസ്: പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റണമെന്ന് പുതിയ മരണവാറണ്ട്; മൂന്നാം പ്രതി പവൻ ഗുപ്തയും സുപ്രീം കോടതിയെ സമീപിച്ചു

നിർഭയ കൂട്ടബലാത്സംഗ കേസിൽ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി 1ന് പ്രതികളെ തൂക്കിലേറ്റാനാണ് നിർദേശം. പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയതോടെയാണ് ഡൽഹി പാട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം പ്രതികളിലൊരാളായ പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബർ 16ന് തനിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന് ഇയാൾ പറയുന്നു. ഒരു വർഷം മുമ്പ് ഡൽഹി ഹൈക്കോടതി തള്ളിയ വാദത്തിനെതിരെയാണ് പവൻ ഗുപ്ത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാനായിരുന്നു ആദ്യം വന്ന മരണവാറണ്ട്. തുടർന്നാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് മുന്നിൽ ദയാഹർജി സമർപ്പിച്ചത്. ഇതോടെ തീയതി വീണ്ടും മാറുകയായിരുന്നു. വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിക്കുന്നത്. സുപ്രീം കോടതി ഹർജി തള്ളിയാൽ പവൻ ഗുപ്തയും രാഷ്ട്രപതിക്ക് മുന്നിൽ ദയാഹർജി സമർപ്പിക്കാനിടയുണ്ട്

 

Share this story