ദേവീന്ദർ സിംഗിനെതിരെ യുഎപിഎ ചുമത്തി; എൻ ഐ എ സംഘം കസ്റ്റഡിയിലെടുക്കും

ദേവീന്ദർ സിംഗിനെതിരെ യുഎപിഎ ചുമത്തി; എൻ ഐ എ സംഘം കസ്റ്റഡിയിലെടുക്കും

ഹിസ്ബുൾ മുജാഹിദ്ദിൻ തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡി എസ് പി ദേവീന്ദർ സിംഗിനെതിരെ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കേസെടുത്തു. യുഎപിഎ സെക്ഷൻ 18,19,20,38,39 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദേവീന്ദർ സിംഗിനെ കസ്റ്റഡിയിലെടുക്കാൻ എൻ ഐ എ സംഘം തിങ്കളാഴ്ച കാശ്മീരിലെത്തും. കസ്റ്റഡിയിലെടുത്ത ശേഷം ഡി എസ് പിയെ ഡൽഹിയിലെത്തിക്കും. കേസന്വേഷണം എൻ ഐ എക്ക് കൈമാറാൻ ജമ്മു കാശ്മീർ പോലീസ് സന്നദ്ധത അറിയിച്ചിരുന്നു.

ദേവീന്ദർ സിംഗിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി പിടിച്ചെടുത്ത എ കെ 47, ഗ്രനേഡ്, പിസ്റ്റൾ, മൊബൈൽ ഫോൺ എന്നിവ എൻ ഐ എയുടെ ഫോറൻസിക് ടീം പിടിച്ചെടുക്കും.

Share this story