ഗാന്ധി സ്മൃതിയിൽ നിന്ന് മഹാത്മാ ഗാന്ധി വെടിയേറ്റ് കിടക്കുന്ന ചിത്രങ്ങൾ നീക്കി; പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമെന്ന് തുഷാർ ഗാന്ധി

ഗാന്ധി സ്മൃതിയിൽ നിന്ന് മഹാത്മാ ഗാന്ധി വെടിയേറ്റ് കിടക്കുന്ന ചിത്രങ്ങൾ നീക്കി; പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമെന്ന് തുഷാർ ഗാന്ധി

ഡൽഹി ഗാന്ധി സ്മൃതിയിൽ നിന്ന് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണുകിടക്കുന്ന ചിത്രങ്ങൾ നീക്കി. ഇതിനെതിരെ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി രംഗത്തുവന്നു. ബാപ്പുവിന്റെ ഘാതകർ ചരിത്ര പ്രമാണങ്ങളെ പോലും ഇല്ലാതാക്കുന്നുവെന്ന് തുഷാർ ഘാന്ധി ട്വീറ്റ് ചെയ്തു.

പ്രധാൻ സേവകിന്റെ(പ്രധാനമന്ത്രി) നിർദേശപ്രകാരമാണ് ബിർള ഹൗസിലെ ഗാന്ധി സ്മൃതി ഗാലറിയിൽ നിന്ന് ചിത്രം മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. ഗാന്ധി സ്മൃതിയുടെ ചെയർപേഴ്‌സൺ പ്രധാനമന്ത്രിയാണ്. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്‌ല സ്വയംഭരണ കേന്ദ്രമാണിത്

എന്നാൽ ചിത്രം നിറം മങ്ങിയതിനെ തുടർന്നാണ് മാറ്റിയതെന്നും ഇത് ഡിജിറ്റൽ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. നുണ പ്രചാരമം ദൗർഭാഗ്യകരമാണന്നും തുഷാർ ഗാന്ധിയുടെ ട്വീറ്റിനോട് മന്ത്രി പ്രതികരിച്ചു

Share this story