മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ് പി ചിദംബരം; പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരം വേണം

മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞ് പി ചിദംബരം; പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരം വേണം

സംസ്ഥാന സർക്കാരുമായി സമരം നടത്തേണ്ടതില്ലെന്ന് വാശി പിടിക്കുകയും ഒടുവിൽ പാർട്ടിയെ കൊണ്ട് തീരുമാനമെടുപ്പിക്കുകയും ചെയ്ത കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞു

പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം വിശാല താത്പര്യം എല്ലാവരും കണക്കിലെടുക്കും. പ്രക്ഷോഭം ആര് നയിക്കുന്നുവെന്നല്ല നോക്കേണ്ടത്. നിലവിലെ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. പൗരത്വ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ കേരളത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story