തീവ്രവാദികളെ നുഴഞ്ഞുകയറുന്നതിനായി കാശ്മീർ പോലീസ് സഹായിക്കുന്നുവെന്ന് ശിവസേന

തീവ്രവാദികളെ നുഴഞ്ഞുകയറുന്നതിനായി കാശ്മീർ പോലീസ് സഹായിക്കുന്നുവെന്ന് ശിവസേന

ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പം കാശ്മീരിലെ ഡി എസ് പി ദേവീന്ദർ സിംഗ് അറസ്റ്റിലായതിന് പിന്നാലെ കാശ്മീരിലെ പോലീസിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് ശിവസേന. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം വർധിക്കുകയാണ്. സുരക്ഷിതമായി തീവ്രവാദികൾക്ക് അതിർത്തി കടക്കാനുള്ള സഹായം നൽകുകയാണ് പോലീസെന്നും മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയൽ വഴി ശിവസേന ആരോപിക്കുന്നു

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട സംശയങ്ങൾ പ്രകടിപ്പിച്ചാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്ത് മറുപടി പറയും. കാശ്മീരിൽ സർക്കാർ മറ്റ് പല സേവനങ്ങൾക്കും വേണ്ടി പോലീസിനെ ഉപയോഗിക്കുന്നുണ്ടെന്നും സാമ്‌ന ആരോപിക്കുന്നു.

Share this story