മംഗളൂരു വിമാനത്താവളത്തിൽ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി; ജാഗ്രതാ നിർദേശം നൽകി

മംഗളൂരു വിമാനത്താവളത്തിൽ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി; ജാഗ്രതാ നിർദേശം നൽകി

മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അത്യുഗ്ര ശേഷിയുള്ള ബോംബ് കണ്ടെത്തി. എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബുണ്ടായിരുന്നത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. തുടർന്നിത് വിമാനത്താവളത്തിന് പുറത്തേക്ക് മാറ്റി നിർവീര്യമാക്കുകയായിരുന്നു. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതമേൽപ്പിക്കാൻ സാധിക്കുന്ന ഉഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിലേക്കെത്തിയ ഒരാളാണ് ബാഗ് വിമാനത്താവളത്തിൽ വെച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Share this story