നിർഭയ കേസ്: പ്രതി പവൻ ഗുപ്ത നൽകിയ സ്‌പെഷ്യൽ ലീവ് ഹർജിയും സുപ്രീം കോടതി തള്ളി

നിർഭയ കേസ്: പ്രതി പവൻ ഗുപ്ത നൽകിയ സ്‌പെഷ്യൽ ലീവ് ഹർജിയും സുപ്രീം കോടതി തള്ളി

നിർഭയ കേസ് പ്രതി പവൻ ഗുപ്ത സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജി സുപ്രീം കോടതി തള്ളി. 2012ൽ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകൾ ഒരു കോടതിയും പരിശോധിച്ചിട്ടില്ലെന്നും അഡ്വ. എ പി സിംഗ് വാദിച്ചു.

എന്നാൽ ഒരേ കാര്യങ്ങളാണ് നിങ്ങൾ നിരന്തരം വാദിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം നിരവധി തവണ കേട്ടതാണെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയും കീഴ്‌ക്കോടതികളും സമാന വാദം കേട്ട് ഹർജികൾ തള്ളിയതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പുതിയതായി ഒന്നും തന്നെ ഹർജിയിൽ കൊണ്ടുവരാനായിട്ടില്ല. ഇതിനാൽ ഹർജി തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.

Share this story