നിർഭയ കേസ്: പവൻ ഗുപ്ത നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

നിർഭയ കേസ്: പവൻ ഗുപ്ത നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 2012ൽ അറസ്റ്റിലാകുമ്പോൾ തനിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന വാദമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

തന്റെ കേസ് ജുവൈനൽ കോടതിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ പവൻ ഗുപ്ത ആവശ്യപ്പെടുന്നു. നേരത്തെ ഇതേ ആവശ്യം ഡൽഹി ഹൈക്കോടതി വർഷങ്ങൾക്ക് മുമ്പേ തള്ളിയിരുന്നു.

ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. കൂടാതെ മുകേഷ് സിംഗും വിനയ് ശർമയും നൽകിയ തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളി

കേസിൽ പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ നടപടികൾ തടസ്സപ്പെടുത്താനുള്ള നടപടികളാണ് പ്രതികൾ സ്വീകരിക്കുന്നത്. ഇതേ തുടർന്ന് മരണ വാറണ്ട് തീയതി മാറ്റി പുതിയത് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഡൽഹി കോടതി ഇറക്കിയ പുതിയ മരണ വാറണ്ട്.

Share this story