എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടിയതായി പരാതി

എട്ടാം ക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടിയതായി പരാതി

എട്ടാം ക്ലാസ് വിദ്യാർഥിയുമായി അധ്യാപിക ഒളിച്ചോടിയതായി പരാതി. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം. 26കാരനായ അധ്യാപിക മകനെ കടത്തിക്കൊണ്ടു പോയതായി ചൂണ്ടിക്കാട്ടി പിതാവ് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതലാണ് മകനെ കാണാതായതെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. മകനൊപ്പം ക്ലാസ് ടീച്ചറെയും കാണാതായിട്ടുണ്ടെന്നും അധ്യാപക കുട്ടിയെ വശീകരിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി അധ്യാപികയും വിദ്യാർഥിയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്‌കൂൾ അധികൃതർ ഇരുവരെയും താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും സ്ഥലം വിട്ടതായി സംശയിക്കുന്നത്.

Share this story