ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കി

ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കി

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കുന്നതിന് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തിയ നടപടി കോടതി നീക്കി. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ആസാദിന് ഡൽഹിയിൽ പ്രവേശിക്കുന്നതിന് നാലാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ഡൽഹി തീസ് ഹസാരി കോടതിയാണ് ഉത്തരവ് പരിഷ്‌കരിച്ചത്. ഡൽഹിയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും തന്റെ നീക്കങ്ങൾ എന്താണെന്ന് മുതിർന്ന പോലീസുദ്യോഗസ്ഥരെ അറിയിച്ചാൽ ഡൽഹിയിലേക്ക് വീണ്ടും പ്രവേശിക്കാമെന്ന് കോടതി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജമാ മസ്ജിദിന് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്.

Share this story