കള്ളപ്പണം വെളുപ്പിക്കൽ നിരോധനം, ആദായ നികുതി നിയമങ്ങളൊക്കെ ക്രിമിനൽ കുറ്റങ്ങൾ അല്ലാതാക്കാൻ കേന്ദ്രം

കള്ളപ്പണം വെളുപ്പിക്കൽ നിരോധനം, ആദായ നികുതി നിയമങ്ങളൊക്കെ ക്രിമിനൽ കുറ്റങ്ങൾ അല്ലാതാക്കാൻ കേന്ദ്രം

ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം തുടങ്ങിയ കേന്ദ്രസർക്കാർ ക്രിമിനൽ കുറ്റങ്ങൾ അല്ലാതാക്കും. രാജ്യത്ത് വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

രാജ്യത്തെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് നടപടികളെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. കോർപറേറ്റ് നിയമ ഭേദഗതികൾ, നികുതി തർക്ക പരിഹാരങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം എന്നിവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണെന്നും ചെന്നൈയിൽ സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞു

വീഴ്ചകൾ ക്രിമിനൽ കുറ്റമല്ലാതാക്കാൻ കമ്പനി നിയമത്തിൽ മാറ്റങ്ങൾ വരുത്തും. ഇത് പൊതുജനത്തെ ബാധിക്കില്ല. 46 നിയമവ്യവസ്ഥകൾ ഭേദഗതി ചെയ്ത് അവ എടുത്തു കളയുകയോ അല്ലെങ്കിൽ ക്രിമിനൽ കുറ്റങ്ങൾ അല്ലാതാക്കുകയോ ചെയ്യും. കമ്പനി നിയമങ്ങൾക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും ഭേദഗതി ചെയ്യുമെന്നും നിർമല സീതാരാമൻ പറഞ്ഞു

Share this story