പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കുരങ്ങുകൾ എന്ന് വിളിച്ച് ബിജെപി നേതാവ്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കുരങ്ങുകൾ എന്ന് വിളിച്ച് ബിജെപി നേതാവ്

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ച് ബിജെപി നേതാവും ബംഗാൾ ജനറൽ സെക്രട്ടറിയുമായ സായന്തൻ ബസു. പ്രതിഷേധക്കാരെ നായ എന്ന് വിളിക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ അവരെ കുരങ്ങൻ എന്ന് വിളിക്കാമെന്നായിരുന്നു ബസുവിന്റെ വാക്കുകൾ

എൻ ആർ സിയെയും സിഎഎയെയും എതിർക്കുന്ന പ്രമുഖ ബുദ്ധിജീവികൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നായകളാണെന്ന് ബിജെപി എംപി സൗമിത്ര സെൻ പറഞ്ഞിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് എംപിക്ക് പിന്തുണയുമായി കുരങ്ങൻ വിളിയുമായി സായന്തൻ ബസു എത്തിയത്.

ബുദ്ധിജീവികളെ നായകൾ എന്ന് വിളിക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവരെ കുരങ്ങുകൾ എന്ന് വിളിക്കാം. ഈ നിയമംം സാധാരണക്കാർക്കുള്ളതാണ്. സാധാരണ ആളുകളുള്ള സ്ഥലത്ത് ഞങ്ങൾ സന്ദർശിക്കും. കുരങ്ങുകളും നായ്ക്കളും ഉള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ അർഥമില്ലെന്നും ഇയാൾ പറഞ്ഞു

Share this story