ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് അവർക്കറിയാം, എന്നിട്ടും…; കേരളത്തിലെ അനുഭവം പറഞ്ഞ് തസ്ലീമ നസ്‌റിൻ

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് അവർക്കറിയാം, എന്നിട്ടും…; കേരളത്തിലെ അനുഭവം പറഞ്ഞ് തസ്ലീമ നസ്‌റിൻ

കേരളത്തിലെത്തിയ തന്റെ അനുഭവം പങ്കുവെച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിൻ. ഇസ്ലാം ഒരു സമാധാന മതമല്ലെന്ന് വിശ്വസിക്കാത്തവളാണ് താനെന്നറിഞ്ഞിട്ടും വളരെ ആദരവോടെയാണ് കേരളത്തിലെ മുസ്ലീങ്ങൾ തന്നോട് പെരുമാറിയതെന്ന് തസ്ലീമ നസ്‌റിൻ ട്വീറ്റ് ചെയ്തു.

കുറച്ചുദിവസം ഞാൻ കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ കോഴിക്കോടും കണ്ണൂരും ആയിരുന്നു. ഒരു മോശം അനുഭവം പോലും എനിക്കവിടെ നിന്നുണ്ടായില്ല. മറിച്ച് മുസ്ലീം സ്ത്രീകളും പുരുഷൻമാരും ആദരവ് പ്രകടിപ്പിക്കാൻ വരുകയാണ് ചെയ്തത്. മുസ്ലീം സമാധാനത്തിന്റെ മതമല്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് അവർക്ക് നന്നായി അറിയാം. എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്

ഇസ്ലാം മതത്തിന്റെ വിമർശകയാണ് തസ്ലീമ നസ്‌റിൻ. മതതീവ്രവാദികളുടെ ഭീഷണിയെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത അവർ ഏറെക്കാലമായി ഇന്ത്യയിലാണ് താമസിക്കുന്നത്.

Share this story