പൗരത്വ നിയമഭേദഗതി: ഹർജികൾ ഭരണഘടന ബഞ്ചിന് കൈമാറിയേക്കും

പൗരത്വ നിയമഭേദഗതി: ഹർജികൾ ഭരണഘടന ബഞ്ചിന് കൈമാറിയേക്കും

പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് കൈമാറാൻ സാധ്യത. ഇന്ന് ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ഹർജികൾ അടുത്ത വട്ടം പരിഗണിക്കുമ്പോൾ ഭരണഘടനാ ബഞ്ചിന് വിടാനാണ് സാധ്യത. അഞ്ചംഗ ഭരണഘടന ബഞ്ചാകും ഹർജികളിൽ തീർപ്പ് കൽപ്പിക്കുക. ആരൊക്കെയാകും അംഗങ്ങളെന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നൽകിയിട്ടുള്ളത്. ഇതുകൂടി ലഭിച്ച ശേഷം കേസ് പരിഗണിക്കുമ്പോഴാകും ബഞ്ച് മാറ്റം. ശബരിമല, ജമ്മു കാശ്മീർ വിഷയങ്ങൾ നിലവിൽ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലുള്ളതിനാൽ പൗരത്വ നിയമ ഭേദഗതി നീണ്ടു പോകുമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

പൗരത്വ നിയമഭേദഗതി ഏറെ ഗൗരവമുള്ള വിഷയമാണെന്നും മുൻഗണനാക്രമം ആവശ്യമാണെന്നും മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഇതും പരിഗണിക്കും

Share this story