നിങ്ങൾ പ്രതിഷേധത്തെ ഭയപ്പെടുന്നില്ലെന്ന് അറിയാം, പ്രതിഷേധക്കാർ നിങ്ങളെയും ഭയപ്പെടുന്നില്ല, അത് മറക്കരുത്: അമിത് ഷായോട് കപിൽ സിബൽ

നിങ്ങൾ പ്രതിഷേധത്തെ ഭയപ്പെടുന്നില്ലെന്ന് അറിയാം, പ്രതിഷേധക്കാർ നിങ്ങളെയും ഭയപ്പെടുന്നില്ല, അത് മറക്കരുത്: അമിത് ഷായോട് കപിൽ സിബൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആശങ്കകളെ കുറിച്ച് മനസ്സിലാക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും എത്ര തന്നെ പ്രതിഷേധിച്ചാലും പൗരത്വ ഭേദഗതിയിൽ നിന്ന് പിൻമാറില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് സിബലിന്റെ ട്വീറ്റ്

നിങ്ങൾ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. അത് സത്യമാണ്. നിങ്ങൾ ഭയപ്പെടേണ്ടതില്ല, എന്നാൽ പ്രതിഷേധക്കാരുടെ ആശങ്കകൾ കേൾക്കാനും മനസ്സിലാക്കാനുമുള്ള ആർജവം കാണിക്കണം. പൊതുപ്രവർത്തകനെന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്വമാണ്. അവർ നിങ്ങളെയും ഭയപ്പെടുന്നില്ലെന്ന് മറക്കരുതെന്നായിരുന്നു കപിൽ സിബലിന്റെ ട്വീറ്റ്

Share this story