ദവീന്ദർ സിംഗിനെയും ഒപ്പം പിടിയിലായ തീവ്രവാദികളെയും എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

ദവീന്ദർ സിംഗിനെയും ഒപ്പം പിടിയിലായ തീവ്രവാദികളെയും എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

കാശ്മീരിൽ ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡി എസ് പി ദവീന്ദർ സിംഗിനെ കോടതി പതിനഞ്ച് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. ജമ്മു എൻ ഐ എ കോടതിയാണ് ദവീന്ദർ സിംഗിനെയും ഒപ്പം പിടിയിലായ മൂന്ന് ഹിസ്ബുൾ ഭീകരരെയും കസ്റ്റഡിയിൽ വിട്ടത്

ദവീന്ദർ സിംഗ് ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പോലീസ് ഇയാളുടെ വീട്ടിൽ നിന്നും എ കെ 47 തോക്കും പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു

അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യുന്നതിന് പതിനഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻ ഐ എ ആവശ്യപ്പെട്ടത്. മുഖം മറച്ച നിലയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.

Share this story