തൂക്കുകയർ ഒരുങ്ങുന്നു; അന്ത്യാഭിലാഷങ്ങൾ ചോദിച്ച് നിർഭയ കേസ് പ്രതികൾക്ക് നോട്ടീസ് നൽകി

തൂക്കുകയർ ഒരുങ്ങുന്നു; അന്ത്യാഭിലാഷങ്ങൾ ചോദിച്ച് നിർഭയ കേസ് പ്രതികൾക്ക് നോട്ടീസ് നൽകി

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പുരോഗമിക്കുന്നു. ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് പ്രതികൾക്കും അവസാന ആഗ്രഹങ്ങൾ ചോദിച്ചു കൊണ്ട് നോട്ടീസ് നൽകി

അവസാന കൂടിക്കാഴ്ചക്ക് ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്, സ്വത്തുണ്ടെങ്കിൽ അത് മറ്റൊരാൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ, മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്. അതേസമയം നാല് പ്രതികളും നോട്ടീസിന് മറുപടി നൽകിയിട്ടില്ല

കേസിലെ പ്രതികളിലൊരാളായ മുകേഷ് സിംഗ് ദയാ ഹർജി നൽകിയതോടെയാണ് വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോയത്. ജനുവരി 22ന് രാവിലെ ഇവരെ തൂക്കിലേറ്റണമെന്നായിരുന്നു ആദ്യം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

അതേസമയം അക്ഷയ് സിംഗും പവൻ ഗുപ്തയും ദയാഹർജിയുമായി വീണ്ടും രാഷ്ട്രപതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷ പരമാവധി വൈകിപ്പിക്കുകയാണ് പ്രതികളുടെ ലക്ഷ്യം.

Share this story