രാജ്യവ്യാപക രാഷ്ട്രീയ യാത്രക്കൊരുങ്ങി രാഹുൽ ഗാന്ധി; ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ കോൺഗ്രസ്

രാജ്യവ്യാപക രാഷ്ട്രീയ യാത്രക്കൊരുങ്ങി രാഹുൽ ഗാന്ധി; ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ കോൺഗ്രസ്

കേന്ദ്രസർക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും സിഎഎ, എൻ ആർ സി വിഷയങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യവ്യാപക രാഷ്ട്രീയ യാത്രക്കൊരുങ്ങുന്നു. ഈ മാസം തന്നെ യാത്ര ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു

കർഷകരും ആദിവാസികളും ഗ്രാമീണരും ചെറുകിട സംരഭകരും വ്യവസായികളുമൊക്കെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തിയാകും യാത്ര. പൗരത്വ വിഷയത്തിൽ കോൺഗ്രസ് സമരത്തിൽ നിന്നും പിന്നോട്ടു പോയെന്ന വിമർശനങ്ങളെ ചെറുക്കുന്നതിന് കൂടിയാണ് യാത്ര സംഘടിപ്പിക്കുന്നത്.

സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ നേരിട്ട് കണ്ട് മനസ്സിലാക്കുക വഴി നഷ്ടപ്പെട്ട ജനകീയാടിത്തറ തിരിച്ചു പിടിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ജനുവരി 28ന് ജയ്പൂരിൽ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും രാഹുൽ ഗാന്ധി ചർച്ച നടത്തും. ജനുവരി 30ന് വയനാട്ടിൽ നടക്കുന്ന സിഎഎ വിരുദ്ധ സമരം നയിക്കാനും രാഹുൽ എത്തും

Share this story