എച്ച് ഡി കുമാരസ്വാമി പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്ന് കർണാടകയിലെ ബിജെപി മന്ത്രി

എച്ച് ഡി കുമാരസ്വാമി പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്ന് കർണാടകയിലെ ബിജെപി മന്ത്രി

ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്കെതിരെ വിവാദ പരാമർശവുമായി കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു. കുമാരസ്വാമി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. പാക്കിസ്ഥാനോട് അത്രമാത്രം സ്‌നേഹമാണെങ്കിൽ അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നായിരുന്നു ശ്രീരാമലുവിന്റെ പരാമർശം

എന്തിനാണ് അദ്ദേഹം ഇന്ത്യയിൽ ജീവിക്കുന്നത്. ഇരട്ട രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന് പാക്കിസ്ഥാനോടും ഇന്ത്യയോടും നീതി പുലർത്തണം. കുമാരസ്വാമി മുൻപ്രധാനമന്ത്രിയുടെ മകനും മുൻ മുഖ്യമന്ത്രിയുമാണെന്ന കാര്യം മറക്കരുത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഉദ്ദേശ്യമെങ്കിൽ നിങ്ങളോട് രാജ്യം വിട്ടു പോകാൻ നിർദേശിക്കുന്നുവെന്നും ശ്രീരാമലു പറഞ്ഞു

Share this story