തീഹാർ ജയിലിൽ വധശിക്ഷക്കായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു; നിർഭയ കേസ് പ്രതികൾ ഏകാന്ത തടവിൽ

തീഹാർ ജയിലിൽ വധശിക്ഷക്കായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു; നിർഭയ കേസ് പ്രതികൾ ഏകാന്ത തടവിൽ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ഡൽഹി തീഹാർ ജയിലിൽ പുരോഗമിക്കുന്നു. ഫെബ്രുവരി 1ന് തന്നെ പ്രതികളെ തൂക്കിലേറ്റാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. പ്രതികളെ ഇതിന്റെ ഭാഗമായി ഏകാന്ത തടവറകളിലേക്ക് മാറ്റി

വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പർ സെല്ലിലാണ് പ്രതികളിലുള്ളത്. ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. പ്രതികൾ അക്രമ സ്വഭാവമോ ആത്മഹത്യ മനോഭാവമോ കാണിക്കുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കും. ദിവസേന ഇവരുടെ ആരോഗ്യം ഡോക്ടർമാർ പരിസോധിക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങൾ ഒഴിവാക്കാനായി കൗൺസിലിംഗും നൽകുന്നുണ്ട്.

വധശിക്ഷ വൈകിപ്പിക്കാനുള്ള പ്രതികളുടെ എല്ലാ നീക്കങ്ങളും കോടതിയിൽ തള്ളിപ്പോകുകയാണ്. ജയിൽ അധികൃതർ രേഖകൾ കൈമാറുന്നില്ലെന്ന് ആരോപിച്ച് പ്രതി വിനയ് ശർമ നൽകി ഹർജി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. പ്രതികളുടെ തിരുത്തൽ ഹർജികളും ദയാ ഹർജികളും കോടതികളും രാഷ്ട്രപതിയും തള്ളുകയും ചെയ്തു. ഇതോടെയാണ് വധശിക്ഷക്ക് കളമൊരുങ്ങുന്നത്.

Share this story