സുഷമ സ്വരാജിനും ജെയ്റ്റ്‌ലിക്കും ജോർജ് ഫെർണാണ്ടസിനും പത്മവിഭൂഷൺ; മേരി കോമിനും പത്മവിഭൂഷൺ, പി വി സിന്ധുവിന് പത്മഭൂഷൺ

സുഷമ സ്വരാജിനും ജെയ്റ്റ്‌ലിക്കും ജോർജ് ഫെർണാണ്ടസിനും പത്മവിഭൂഷൺ; മേരി കോമിനും പത്മവിഭൂഷൺ, പി വി സിന്ധുവിന് പത്മഭൂഷൺ

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവരടക്കം ഏഴ് പേർക്ക് പത്മവിഭൂഷണും മലയാളികളായ ശ്രീ എം, അന്തരിച്ച നിയമവിദഗ്ധൻ എൻ ആർ മാധവമേനോൻ, ബാഡ്മിന്റൺ താരം പി വി സിന്ധു എന്നിവരടക്കം 16 പേർക്ക് പത്മഭൂഷൺ പുരസ്‌കാരവും ലഭിച്ചു

പത്മവിഭൂഷൺ നേടിയ ഏഴ് പേരിൽ നാല് പേരും രാഷ്ട്രീയ നേതാക്കളാണ്. അരുൺ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ്, മൗറീഷ്യസ് മുൻ പ്രസിഡന്റ് അനിറുഡ് ജുഗ്നൗത്, കായികതാരം മേരി കോം, ഉഡുപ്പി പേജാവർ മഠാധിപതിയായിരുന്ന അന്തരിച്ച വിശ്വേശ്വര തീർഥ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഛനുലാൽ മിശ്ര എന്നിവർക്കാണ് പത്മവിഭൂഷൺ

മലയാളിയായ ആത്മീയ ഗുരു ശ്രീ എം, നിയമവിദഗ്ധൻ എൻ ആർ മാധവമേനോൻ, വ്യവസായി ആനന്ദ് മഹീന്ദ്ര, മുൻ കേന്ദ്രമന്ത്രിയും മുൻ ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ, കായികതാരം പി വി സിന്ധു, അമേരിക്കൻ വ്യവസായി വേണു ശ്രീനിവാസ് എന്നിവരടക്കം പതിനാറ് പേർക്കാണ് പത്മഭൂഷൺ

118 മലയാളികൾക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ക്രിക്കറ്റ് താരം സഹീർ ഖാൻ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, ഏക്താ കപൂർ, കങ്കണ റൗത്ത്, അദ്‌നാൻ സാമി തുടങ്ങിയവർക്കാണ് പത്മശ്രീ ലഭിച്ചത്. ഏഴ് മലയാളികളാണ് ഇത്തവണ പത്മ പുരസ്‌കാര പട്ടികയിൽ ഇടം നേടിയത്.

Share this story