പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂറിനും പത്മ പുരസ്‌കാരങ്ങള്‍

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂറിനും പത്മ പുരസ്‌കാരങ്ങള്‍

റിപബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഇത്തവണ പത്മ പുരസ്‌കാരത്തിന് അര്‍ഹരായി. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക-ഗ്രന്ഥശാല പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പത്മ പുരസ്‌കാരം നേടിയ മലയാളികള്‍

ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന പങ്കജാക്ഷിയമ്മക്ക് നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് പത്മശ്രീ പുരസ്‌കാരം നല്‍കിയത്.

മലയാളിയായ സത്യനാരായണന്‍ മുണ്ടയൂര്‍ നാല് പതിറ്റാണ്ടായി അരുണാചല്‍ പ്രദേശിലെ സാമൂഹിക പ്രവര്‍ത്തകനാണ്. കഴിഞ്ഞ നാല് നൂറ്റാണ്ടായി അദ്ദേഹം ഇവിടെ പ്രവര്‍ത്തിക്കുന്നു. അരുണാചലിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്.

Share this story