തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് തിരിച്ചെത്തി ശിവസേന; പാക്, ബംഗ്ലാദേശ് മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് തിരിച്ചെത്തി ശിവസേന; പാക്, ബംഗ്ലാദേശ് മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തീവ്ര ഹിന്ദുത്വ നിലപാട് വീണ്ടും തിരികെപ്പിടിക്കാനൊരുങ്ങി ശിവസേന. കോൺഗ്രസിനൊപ്പം ശിവസേന സഖ്യം ചേർന്നതോടെ മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എം എൻ എസ് കടുത്ത ഹൈന്ദവവാദം ഉയർത്തി ഭൂരിപക്ഷ വർഗീയ മനസ്സുകളിൽ ഇടം പിടിച്ചു തുടങ്ങിയിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ശിവസേന ഇടക്കാലത്തെങ്കിലും കാണിച്ചിരുന്ന മതേതരത്വ പ്രകടനം വേണ്ടെന്ന് വെക്കുന്നത്.

പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെടുന്നു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയൽ വഴിയാണ് ശിവസേന ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത്തരമൊരു ആവശ്യമുന്നയിക്കാൻ ശിവസേനക്ക് കൊടിയുടെ നിറം മാറ്റേണ്ട ഗതികേടില്ലെന്നും രാജ് താക്കറെയെ പരിഹസിച്ച് ശിവസേന പറയുന്നു

പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തുമെന്ന് രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയും സമാന നിലപാട് സ്വീകരിച്ച് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിച്ച് വോട്ടുബാങ്കാക്കാൻ നോക്കുന്നത്.

അതേസമയം മഹാരാഷ്ട്ര നവനിർമാണ സേനയുടെ ലക്ഷ്യം ഭൂരിപക്ഷ വോട്ട് ബാങ്കാണെന്നും ശിവസേന പരിഹസിക്കുന്നു. ശിവസേന എന്നും ഹിന്ദുത്വത്തിന് വേണ്ടി പോരാടുന്ന പാർട്ടിയാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

Share this story