173 ദിവസത്തെ തടങ്കൽ; തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ ഒമർ അബ്ദുള്ള

173 ദിവസത്തെ തടങ്കൽ; തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ ഒമർ അബ്ദുള്ള

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിൽ ആകപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിലുള്ളത് ഒമർ അബ്ദുള്ളയാണെന്ന് മനസ്സിലാക്കണമെങ്കിൽ കുറച്ചധികം ശ്രമിക്കണം

തിരിച്ചറിയാൽ പോലും സാധിക്കാത്ത നിലയിലാണ് ഒമറിന്റെ പുതിയ ചിത്രം. താടിയും മുടിയും ധരിച്ച് ഒരു തൊപ്പി ധരിച്ച് നിൽക്കുന്ന ഒമറിന്റെ ചിത്രമാണ് പുറത്തുവന്നത്. ഈ ഫോട്ടോയിൽ ഒമറിനെ തിരിച്ചറിയാൻ കഴിയുന്നില്ല. സങ്കടം തോന്നുന്നു. നിർഭാഗ്യവശാൽ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യമാണ്. ഇത് എന്ന് അവസാനിക്കുമെന്ന് ചിത്രം പങ്കുവെച്ചു കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറയുന്നു

ഒമറിന്റെ നിഴൽ മാത്രമാണിതെന്നാണ് മറ്റൊരാളുടെ ട്വീറ്റ്. ഒമറിന്റെ പുതിയ ഫോട്ടോ കണ്ടാൽ മുപ്പത് വർഷം കഴിഞ്ഞതുപോലെ തോന്നുമെന്ന് സുപ്രീം കോടതി അഭിഭാഷകനായ അശോക് ധമിജ ട്വീറ്ററിൽ കുറിച്ചു

 

Share this story