കടുത്ത സാമ്പത്തിക ബാധ്യത: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കാൻ മോദി സർക്കാർ

കടുത്ത സാമ്പത്തിക ബാധ്യത: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കാൻ മോദി സർക്കാർ

എയർ ഇന്ത്യക്ക് കനത്ത സാമ്പത്തിക ബാധ്യതയെന്ന് കേന്ദ്രസർക്കാർ. സ്വകാര്യവത്കരിക്കാതെ കമ്പനിക്ക് മുന്നോട്ടു പോകാനാകില്ല. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ ആരും ഏറ്റെടുക്കാൻ താത്പര്യപ്പെടാതിരുന്നതോടെയാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഇത്തവണയും ആരും ഓഹരികൾ വാങ്ങാൻ മുന്നോട്ടു വന്നില്ലെങ്കിൽ എയർ ഇന്ത്യ അടച്ചു പൂട്ടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഓഹരി വിൽപ്പന സംബന്ധിച്ച് എയർ ഇന്ത്യ താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 2020 മാർച്ച് 17 വരെയാണ് താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി. ഓഹരി വാങ്ങുന്നവർ ഏകദേശം 23,000 കോടി രൂപയുടെ ബാധ്യതകളും ഏറ്റെടുക്കണം.

Share this story